മാറ്റം
ഉമ്മറക്കോലായിലെ ചാരു കസേരയില്അച്ഛനെ കാണുന്നില്ല...
തുളസിത്തറയിലെ തുളസിക്ക്
പഴയ ഗന്ധമില്ല...
മുറ്റത്തെ പഞ്ചാര മാവിന്റെ കൊമ്പത്ത്
കെട്ടിയ ഊഞ്ഞാല് നിശ്ചലമാണ്.
ഉണ്ണിക്കുട്ടന്റെ, ഓലപ്പീപ്പി മണ്ണ് തിന്നിരിക്കുന്നു.
പച്ചവിറകില്‍ തീ പിടിപ്പിക്കാന്‍ പാടുപെടുന്ന
അമ്മയുടെ ചുമയും, ചിമ്മിണിക്കൂടിലൂടെ ഇറങ്ങി-
വരുന്ന പുകയും അന്യം വന്നിരിക്കുന്നു..
തീന്മേശയിലെ എരിവിലും പുളിയിലും
വിരിയുന്ന കുശലം പറച്ചിലുകളും കുടുംബ-
വിശേഷങ്ങളും എങ്ങോ മറമാടപ്പെട്ടിരിക്കുന്നു.
സിം കാര്‍ഡ് മുന്നോട്ടും റേഷന്‍ കാര്‍ഡ് പിറകോട്ടും
നടന്നപ്പോള്‍ സംഭവിച്ചതില്‍ അച്ഛന് അകപ്പെട്ടിരിക്കുന്നു.
വിഡ്ഢിപ്പെട്ടിയിലെ 'റിയാലിറ്റി'യില്‍ യാഥാര്‍ഥ്യങ്ങളെ-
മറന്ന് അമ്മ രസിച്ചിരിക്കുന്നു..
'നെറ്റ്വര്‍ക്കു'കളുടെ ജാലവിദ്യയില്‍ കളിത്തോഴനെ
അറിയാന്‍ കഴിയാതെ, കടലുകള്‍ക്കപ്പുറം സൌഹൃദങ്ങള്‍
സ്ഥാപിച്ച് ഉണ്ണിക്കുട്ടന് ആനന്ദിക്കുന്നു.
തുളസിത്തറയും, ഊഞ്ഞാലും, ഓലപ്പീപ്പിയും തേങ്ങുന്നു...
അടിച്ചമര്ത്തപ്പെട്ടതോര്ത്ത്...!
സുഹൈല്‍ സുലൈമാന്‍. ടി പി



All the people have thier own creativity in the mind. and u have shown it. may god bless u to write more and more..........
ReplyDeleteഗൃഹാതുരത എന്ന് കേള്‍ക്കുമ്പോള്‍ വാചാലനാകുന്നവനാണ് മലയാളി....എന്നാല്‍ ആ ഗൃഹാതുരത്വം എവിടെയാണ് നഷ്ടപ്പെട്ടതെന്ന് അവന് കണ്ടെത്താന്‍ കഴിയുന്നില്ല. ജീവിത യഥാര്‍ഥ്യങ്ങളെ കാണിക്കുന്ന കവിത....നന്നായിട്ടുണ്ട്
ReplyDeletence
ReplyDelete