twitter
    Find out what I'm doing, Follow Me :)
മാറ്റം‍‍
ഉമ്മറക്കോലായിലെ ചാരു കസേരയില്‍
അച്ഛനെ കാണുന്നില്ല...
തുളസിത്തറയിലെ തുളസിക്ക്
പഴയ ഗന്ധമില്ല...
മുറ്റത്തെ പഞ്ചാര മാവിന്റെ കൊമ്പത്ത്
കെട്ടിയ ഊഞ്ഞാല്‍ നിശ്ചലമാണ്.
ഉണ്ണിക്കുട്ടന്റെ, ഓലപ്പീപ്പി മണ്ണ് തിന്നിരിക്കുന്നു.
പച്ചവിറകില്‍ തീ പിടിപ്പിക്കാന്‍ പാടുപെടുന്ന
അമ്മയുടെ ചുമയും, ചിമ്മിണിക്കൂടിലൂടെ ഇറങ്ങി-
വരുന്ന പുകയും അന്യം വന്നിരിക്കുന്നു..
തീന്‍മേശയിലെ എരിവിലും പുളിയിലും
വിരിയുന്ന കുശലം പറച്ചിലുകളും കുടുംബ-
വിശേഷങ്ങളും എങ്ങോ മറമാടപ്പെട്ടിരിക്കുന്നു.
സിം കാര്‍ഡ് മുന്നോട്ടും റേഷന്‍ കാര്‍ഡ് പിറകോട്ടും
നടന്നപ്പോള്‍ സംഭവിച്ചതില്‍ അച്ഛന്‍ അകപ്പെട്ടിരിക്കുന്നു.
വിഡ്ഢിപ്പെട്ടിയിലെ 'റിയാലിറ്റി'യില്‍ യാഥാര്‍ഥ്യങ്ങളെ-
മറന്ന് അമ്മ രസിച്ചിരിക്കുന്നു..
'നെറ്റ്വര്‍ക്കു'കളുടെ ജാലവിദ്യയില്‍ കളിത്തോഴനെ
അറിയാന്‍ കഴിയാതെ, കടലുകള്‍ക്കപ്പുറം സൌഹൃദങ്ങള്‍
സ്ഥാപിച്ച് ഉണ്ണിക്കുട്ടന്‍ ആനന്ദിക്കുന്നു.
തുളസിത്തറയും, ഊഞ്ഞാലും, ഓലപ്പീപ്പിയും തേങ്ങുന്നു...
അടിച്ചമര്‍ത്തപ്പെട്ടതോര്‍ത്ത്...!

സുഹൈല്‍ സുലൈമാന്‍. ടി പി

3 comments:

  1. All the people have thier own creativity in the mind. and u have shown it. may god bless u to write more and more..........

    ReplyDelete
  2. ഗൃഹാതുരത എന്ന് കേള്‍ക്കുമ്പോള്‍ വാചാലനാകുന്നവനാണ്‌ മലയാളി....എന്നാല്‍ ആ ഗൃഹാതുരത്വം എവിടെയാണ് നഷ്ടപ്പെട്ടതെന്ന് അവന് കണ്ടെത്താന്‍ കഴിയുന്നില്ല. ജീവിത യഥാര്‍ഥ്യങ്ങളെ കാണിക്കുന്ന കവിത....നന്നായിട്ടുണ്ട്‌

    ReplyDelete