
ഈദ് സന്തോഷങ്ങള്‍
അത്താഴത്തിന്റെ പരിശുദ്ധിക്കും ..
ഇഫ്താറിന്റെ സന്തോഷത്തിനും ..
രാത്രി നമ്സകാരത്തിന്റെ ആത്മ നിര്വ്രുതിക്കും വിട..
കാരുണ്യത്തിന്റെ ,പാപ മോചനത്തിന്റെ
നരക മുക്തിയുടെ രാപ്പകലുകള്‍
അകലെ ചക്രവാളങ്ങളില്‍ പോയി മറയുന്നു ..
ശുദ്ധമാക്കപ്പെട്ട മനസ്സുകളില്‍
നിത്യ ശാന്തി നില കൊള്ളുന്നു...
അത്തരം മനസ്സുകള്ക്കത്രേ ശ്വശത വിജയം..
കാപട്യം പേരിയവര്ക്ക് ഒട്ടിയ
ആമാശയങ്ങള്‍ അല്ലാതെ ഒന്നുമില്ല നല്കാന് ..
ദൃഷ്ടിയില് ശവ്വാല്‍ പിറവി കണ്ടാല്‍
തക്ബീര്‍ നാദങ്ങള്‍ വാനിലേക്കുയരുന്നു..
ഇളം വെയിലില്‍ തോളോട് തോളുരുമ്മി
നാഥനെ സുജൂദില്‍ വാഴ്ത്തുന്നു ..
മൈലാഞ്ചി കൈകളിലെ സുഗന്ധം
പെരുന്നാള്‍ സന്തോഷങ്ങളായി
കൈമാറ്റം ചെയ്യപ്പെടുന്നു...
ജുനൈസ് സുലൈമാന്‍



Nice work.. Eid Mubarak.. :)
ReplyDeleteഈദാശംസ്കൾ...
ReplyDeletegood one, EID Mubarak
ReplyDeleteശുധമാക്കപെട്ട മനസ്സുകളില്‍ നിത്യ ശാന്തി
ReplyDeleteനില നില്ക്കുന്നു...
ശബ്ന വഴിയാണ് ഇവിടെ എത്തിയത്..
ഇഷ്ടപ്പെട്ടു..ആശംസകള്‍...
All I read.
ReplyDeleteGood reflection.
Keep writing.
nannaayirikkunnu !
ReplyDelete