twitter
    Find out what I'm doing, Follow Me :)


പ്രവാസ ദുഖം
നാല്‍ചുവരുകല്‍ക്കുള്ളിലെ ഏകാന്തത
വിഭ്രാന്തി സമ്മാനിച്ചപ്പോഴും..
മരുഭൂമിയിലെ ചൂട് മരവിച്ച മനസ്സിനെ പോലും
ചൂട് പിടിച്ചപ്പോഴും...
ഇന്നലെ സ്വപ്നം കണ്ട മഴയും..
പാട വരമ്പിലെ ചൊറിയന്‍ തവളയും
കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ അതിരുകള്‍ക്കപ്പുറം
ജീവിക്കാതിരിക്കുന്ന ആ ലോകത്ത് നിന്ന്
ഒളിച്ചോടാന്‍ ഞാന്‍ ശ്രമിക്കുമ്പോഴും
ഉമ്മറത്തെ ചാരു കസേരയില്‍
യാലിസിസിന്റെ ഊഴം കാത്തു
കിടക്കുന്ന പിതാവിന്റെ തേങ്ങലും
ഫീസടക്കാന്‍ കാശില്ലാതത്തിനു
മൌന വൃതത്തിലെര്‍പെട്ട മകന്റെ ചോടിചിലും
മാസം തോറും എത്താറുള്ള ബാങ്ക് നോടീസിന്റെ
സങ്കീര്‍ണതകളില്‍ തല പെരുത്തപ്പോള്‍
പ്രമേഹത്തിന്റെ വര്‍ണ ഗുളികകളില്‍
നല്ലതൊരെണ്ണം വിഴുങ്ങി
തൃപ്തിയടയുന്ന ഭാര്യയുടെ നെടുവീര്‍പ്പും
അയാളെ അലട്ടിക്കൊണ്ടിരുന്നു ..
സുഹൃത്തിന്റെ വായില്‍ വന്ന തമാശക്ക്
ഓളം പിടിച്ചു കൊണ്ട് അയാള്‍ പൊട്ടിചിരിച്ചു
ഉള്ളം കരഞ്ഞു കൊണ്ട്.....

ജുനൈസ്‌ സുലൈമാന്‍ .ടി.പി

No comments:

Post a Comment