
ഒരു ഖുര്‍ആന്റെ വിലാപം
ഇരുണ്ട മുറിയിലെ അടഞ്ഞ അലമാരയില്‍
മനുഷ്യ മനസ്സോളം മാറാല പിടിച്ച
പല്ലിയും,ചിലന്തിയും വിഹരിക്കുന്ന
വലിപ്പിനുള്ളില്‍ ചടഞ്ഞിരുന്നപ്പോള്‍
സ്ക്രാപ്പ് ബുക്കിന്റെ അനന്തതയിലേക്ക്
ആര്‍ത്തിയോടെ കണ്ണോടിക്കുന്ന
നിര്‍ഭാഗ്യവാന്റെ ഗതിയോര്‍ത്ത് തേങ്ങുമ്പോള്‍
ഞാനോര്‍ത്തു ;"അവനെന്നെയോന്നു
സ്പര്ശിച്ചിരുന്നെങ്കില്‍"
ജുനൈസ് സുലൈമാന്‍ ടി.പി



Nice... and aptly put.. Gud work..
ReplyDeleteParayan onnumilla.... Paranjal ottumaavilla
ReplyDelete