twitter
    Find out what I'm doing, Follow Me :)

എരിഞ്ഞടങ്ങും മുന്‍‌പേ...


കുതിച്ചോടുന്ന കാലത്തിന്‍റെ അമ്പ രപ്പുകളെ
നെടുവീര്‍പ്പോടെ നോക്കുകയായിരുന്നു ന്താന്‍
ഇല്ലാത്ത വയലിലെ ,തളിര്‍കാത്ത നെല്ലിനെ
കേള്‍കാത്ത ഈരടികള്‍ പാടിക്കൊണ്ട്
കാണാത്ത പണിക്കന്‍ കൊയ്തെടുക്കുന്നു .
മണ്ണിനെയും മനുഷ്യനെയും മരംകൊത്തിയെയും അറിയാത്ത
സഞ്ചിയില്‍ മഷിത്തണ്ടും ,മുഖത്ത്‌ മന്ദഹാസവും ഇല്ലാത്ത
കുട്ടികള്‍ കരിയര്‍ സ്വപ്നങളുടെ ലഹരിയില്‍
റോബോട്ടുകളായിതീരുന്നു

ചോരത്തിളപ്പിനെ ആയുധവും,വിപ്ലവത്തെ കൈമുതലുമാകിയ
ചെറുപ്പക്കാര്‍ തെരുവുകളില്‍ അലമുറയിടുന്നു.
'കണ്കെട്ടിനെ' അമാനുഷികമാക്കിയ
ആത്മീയതയെ കച്ചവടമാക്കിയ
'ആള്‍ദൈവങ്ങള്‍' വിശ്വാസങ്ങളെ വിലക്കെടുക്കുന്നു.
കഴുകക്കണ്ണുകളുമായി സാമ്രാജ്യത്വം തഴച്ചു വളരുമ്പോഴും
ഇരിക്കും കൊമ്പാണ് വെട്ടുന്നതെന്നറിയാതെ
ഒരു പാവം ജനത എരിഞ്ഞടങ്ങുന്നു




ജുനൈസ് സുലൈമാന്‍

1 comment:

  1. എരിഞ്ഞടക്കും മുന്‍പേ വായിച്ചു,നന്നായിരിക്കുന്നു,അര്‍ത്ഥമുള്ള വരികള്‍....വാക്കുകളിലൂടെ ചിന്തകളെ ഉണര്‍ത്താന്‍ നിങ്ങള്ക്ക് കഴിയട്ടെ...വാക്കുകള്‍ സൂക്ഷിച്ചു ഉപയോകിക്കാന്‍ കഴിയട്ടെ..ഒപ്പം രണ്ടു പേരും എഴുതുമ്പോള്‍ ശ്രമിക്കേണ്ടത്,ശ്രദ്ധിക്കേണ്ടത്.എഴുതുന്ന വരികള്‍ കൊണ്ട് സൂക്ഷ്മമായ തലത്തില്‍ പോലും വിഭചനങ്ങള്‍ ഉണ്ടാകരുത്.മനുഷ്യത്വത്തിന്റെ വിജയത്തിനും വളര്ച്ചക്കുമാകട്ടെ വരികള്‍,മതങ്ങളുടെ വിജയമല്ല നമുക്കാവശ്യം....

    നന്ദി,
    നന്മ വളരട്ടെ,മനുഷ്യത്വം വിജയിക്കട്ടെ.
    അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.

    സ്നേഹത്തോടെ നിങ്ങളുടെയെല്ലാം,

    ഇസഹാഖ് ഈശ്വരമംഗലം ,
    എഡിറ്റര്‍,കേരളീയം ഓണ്‍ലൈന്‍ ,
    ഇടപ്പള്ളി,കൊച്ചിന്‍.
    PHONE:2345689,2345589

    ReplyDelete