പ്രവാസി
ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നോവിനെ
നെഞ്ചോട് ചേര്‍ത്ത് പിടിച്ചു വിതുമ്പുന്നവരാണവര്‍..
മരുഭൂമിയില്‍ മരുപ്പച്ച വിരിയിച്ചവര്‍..
വരണ്ട ഉഷ്ണക്കാറ്റിന് പ്രതീക്ഷയുടെ
നനവേകിയവര്..
നെഞ്ചോട് ചേര്‍ത്ത് പിടിച്ചു വിതുമ്പുന്നവരാണവര്‍..
മരുഭൂമിയില്‍ മരുപ്പച്ച വിരിയിച്ചവര്‍..
വരണ്ട ഉഷ്ണക്കാറ്റിന് പ്രതീക്ഷയുടെ
നനവേകിയവര്..
| ആരൊക്കെയൊ കണ്ട സ്വപ്നങ്ങള്‍ക്ക്- യാഥാര്ത്യത്തിന്റെ നിറച്ചാര്ത്തേകിയവര്.. തങ്ങള്‍ മെനഞ്ഞ സ്വപ്നങ്ങളെല്ലാം- ദുസ്സ്വപ്നങ്ങളെന്ന് സ്വയം വിധിച്ചവര്... | ![]() |
ഉറ്റവരെയോര്‍ത്ത് തലയിണയെ ഈറനണിയിക്കുന്നവര്...
ഒരു കുടുസ്സ് മുറിയില്‍ ഒരുപാട് ജീവിതങ്ങളെ-
കണ്ടറിഞ്ഞവര്..
മനസ്സിന്റെ വിശാലതയില്‍ കിടപ്പുമുറിയുടെ-
അവിശാലതയെ ഭസ്മമാക്കിയവര്...
ജന്മനാടിന് സമറ്ദ്ധിയുടെ പൊന്നാട അണിയിച്ചവര്‍..
ഒടുവില്‍ കാലങ്ങളും കാതങ്ങളും കഴിഞ്ഞ്..
ഒരു നെടുവീര്‍പ്പോടെ തിരിഞ്ഞു നോക്കുമ്പോള്‍..
'പ്രവാസി' എന്ന വിളിപ്പേര് മാത്രം കേള്‍ക്കേണ്ടി വന്നവര്‍..!!

നന്മയുള്ളാ മലയാളിയുടേയുള്ളില് പ്രവാസി എന്നും ഒരു നൊമ്പരമാണ്. എന്നും ത്യാഗത്തിന്റെ പ്രതീകമാണ് പ്രവാസി....... വേദനിക്കുന്ന മനസ്സുമായി പടിയിറങ്ങുമ്പോള്‍ അവര്‍ വീടിനെ മാത്രമല്ല , ജനിച്ചുവളര്‍ന്ന നാടിനെയും ത്യജിക്കുകയാണ്...ആര്‍ക്കെല്ലാമോ വേണ്ടി............ഹൃദയത്തെ തൊടുന്ന കവിത ......തുടരുക.............
ReplyDelete