twitter
    Find out what I'm doing, Follow Me :)
പ്രവാസി

ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നോവിനെ
നെഞ്ചോട് ചേര്‍ത്ത് പിടിച്ചു വിതുമ്പുന്നവരാണവര്‍..
മരുഭൂമിയില്‍ മരുപ്പച്ച വിരിയിച്ചവര്‍..
വരണ്ട ഉഷ്ണക്കാറ്റിന് പ്രതീക്ഷയുടെ
നനവേകിയവര്‍..
ആരൊക്കെയൊ കണ്ട സ്വപ്നങ്ങള്‍ക്ക്-
യാഥാര്‍ത്യത്തിന്റെ നിറച്ചാര്‍ത്തേകിയവര്‍..
തങ്ങള്‍ മെനഞ്ഞ സ്വപ്നങ്ങളെല്ലാം-
ദുസ്സ്വപ്നങ്ങളെന്ന് സ്വയം വിധിച്ചവര്‍...
ഉറ്റവരെയോര്‍ത്ത് തലയിണയെ ഈറനണിയിക്കുന്നവര്‍...
ഒരു കുടുസ്സ് മുറിയില്‍ ഒരുപാട് ജീവിതങ്ങളെ-
കണ്ടറിഞ്ഞവര്‍..
മനസ്സിന്റെ വിശാലതയില്‍ കിടപ്പുമുറിയുടെ-
അവിശാലതയെ ഭസ്മമാക്കിയവര്‍...
ജന്മനാടിന് സമറ്ദ്ധിയുടെ പൊന്നാട അണിയിച്ചവര്‍..
ഒടുവില്‍ കാലങ്ങളും കാതങ്ങളും കഴിഞ്ഞ്..
ഒരു നെടുവീര്‍പ്പോടെ തിരിഞ്ഞു നോക്കുമ്പോള്‍..
'പ്രവാസി' എന്ന വിളിപ്പേര് മാത്രം കേള്‍ക്കേണ്ടി വന്നവര്‍..!!

സുഹൈല്‍ സുലൈമാന്‍. ടി പി

1 comment:

  1. നന്മയുള്ളാ മലയാളിയുടേയുള്ളില്‍ പ്രവാസി എന്നും ഒരു നൊമ്പരമാണ്‌. എന്നും ത്യാഗത്തിന്റെ പ്രതീകമാണ്‌ പ്രവാസി....... വേദനിക്കുന്ന മനസ്സുമായി പടിയിറങ്ങുമ്പോള്‍ അവര്‍ വീടിനെ മാത്രമല്ല , ജനിച്ചുവളര്‍ന്ന നാടിനെയും ത്യജിക്കുകയാണ്‌...ആര്‍ക്കെല്ലാമോ വേണ്ടി............ഹൃദയത്തെ തൊടുന്ന കവിത ......തുടരുക.............

    ReplyDelete