twitter
    Find out what I'm doing, Follow Me :)


മാമ്പഴക്കാലത്തിന്റെ ഓര്‍മയ്ക്ക്..


വീട്ടിലേക്കുള്ള ഇടവഴിയില്‍ മാനം മുട്ടി നിന്ന ആ പന്ജാര
മാവിന്‍റെ ഓര്‍മകളില്‍ എന്‍റെ മാമ്പഴക്കാലം ഉണ്ട്....
പുതു മഴപ്പെയ്ത്തില്‍ പൂങ്കുലയോടൊപ്പം വീണ
ഇത്തിരിപ്പോന്ന ചെളി പറ്റിയ കണ്ണി മാങ്ങകള്‍
പെറുക്കി വായിലിടുമ്പോള്‍ ,
ഒരു പുത്തന്‍ മാമ്പഴക്കലത്തിന്റെ അനുഭൂതിയിലേക്ക്‌
മനസ്സും ശരീരവും എത്താറുണ്ടായിരുന്നു.
പിന്നീട് കൊതി മൂത്ത് പൂങ്കുലയില്‍-
ഒറ്റപ്പെട്ടു കിടന്ന 'കുഞ്ഞന്‍' മാങ്ങകളെ എറിഞ്ഞു വീഴ്ത്തിയതിനു
ഉമ്മാന്റെ അടി കൊണ്ട് ഓടിയതും..
ആ അടിപ്പാടുകളില്‍ തടവി ഉമ്മ എന്നെ നെഞ്ഞോട് ചേര്‍ത്ത് ഉറക്കിയതും.
മാമ്പഴക്കാലത്തിന്റെ ഹൃദ്യമായ ഓര്‍മകളാണ്..
ഉച്ച നേരങ്ങളില്‍ പച്ച മാങ്ങയെ ഉപ്പിലും മുളകിലും
കുളിപ്പിച്ച് വായിലേക്കിടുമ്പോള്‍ ഉണ്ടാകുന്ന നിര്‍വചിക്കാന്‍ കഴിയാത്ത
ആ രുചി ഇന്നും എന്‍റെ വായിലെ കണ്ടെത്താന്‍ കഴിയാത്ത ആഴങ്ങളില്‍ ഉണ്ട്..
കൂടുകാരോടോത്ത് മേലെ പറമ്പിലെ മാവിന്‍ ചുവട്ടില്‍
മാമ്പഴവുമായി വരുന്ന ഇളം കാറ്റിനായി കാത്ത് നില്‍കുമ്പോള്‍
കാറ്ററിയാതെ വീണ മൂവാണ്ടന്‍ മാങ്ങക്കായി അടി കൂടി,
പിന്നീടത് കിളി കൊത്തിയ 'കേടന്‍ മാങ്ങ'യാനെന്നരിഞ്ഞപ്പോള്‍,
ഉണ്ടായ കൂട്ടച്ചിരിയുടെ മുഴക്കം ഇന്നും എന്‍റെ ചെവിക്കുള്ളില്‍ ഉണ്ട്..
ഇന്ന് ഇടവഴികളും,മാവും,മാമ്പഴങ്ങളും,മാഞ്ചുവട്ടിലെ
പൊട്ടിച്ചിരികളും അന്യം വന്നു കൊണ്ടിരിക്കുമ്പോള്‍-
ഒരു തെല്ലു വേദനയോടെ അല്ലാതെ
എനിക്കെന്റെ മാമ്പഴക്കാലം ഓര്‍കാനാവുന്നില്ല..!

സുഹൈല്‍ സുലൈമാന്‍

3 comments:

  1. nashtapettpoya aa manohara balyam muzhuvan ee oru mambazhathloode ormakalay peithirangunnu. Nannayi...nashtapettpoya aa manohara balyam muzhuvan ee oru mambazhathloode ormakalay peithirangunnu. Nannayi...

    ReplyDelete
  2. കൊള്ളാം ..:)

    ReplyDelete
  3. നഷ്ടപ്പെട്ട ആ ഭാല്യ കാലത്തിന്റെ ഓര്‍മ്മകള്‍ തിരിച്ചെടുക്കുന്നു ഞാന്‍ ഇതിലൂടെ ! ബംഗിയായ ഒരു അവതരണം ! മാമ്പഴക്കാലത്തിനെ കുറിച്ചുള്ള മധുരിക്കും ഓര്‍മ്മകള്‍ ! വളരെ നന്നായിരിക്കുന്നു !

    ReplyDelete