twitter
    Find out what I'm doing, Follow Me :)

കലാലയ കാഴ്ച്ചകള്‍


അലക്കിത്തേച്ചൊരുറടുപ്പുമിട്ട്
പ്രതീക്ഷകളെ സഞ്ചികളിലാക്കി
സ്വപ്നത്തിന്‍ ചിറകിലേറി
നാമെത്തീടുന്നു കലാലയത്തിന്‍
തിരുവങ്കണത്തില്‍ പുഞ്ചിരിയോടെ
കണ്‍‌ടില്ലക്കൂട്ടരില്‍ വാല്‍സല്യത്തിന്‍ വദനങ്ങള്‍
കേട്ടില്ലക്കൂട്ടരില്‍ നിന്നും സ്നേഹത്തിന്‍ മൊഴിമുത്തുകള്‍

സര്‍വകലാശാല തന്‍ പരീക്ഷണ മുറികളില്‍
പ്രതി പ്രവര്‍ത്തനത്തിന്‍ ശരങ്ങളേറ്റ്
കരയുന്നു ചില മുഖങ്ങള്‍
പുകയുന്നു ചില തലകള്‍
ഗുരുവുല്ലവിടെ,ഗുരുത്വമില്ലശേഷം!

വിപ്ലവത്തിന്‍ ശവക്കുഴി തോണ്‍ടീടുന്നു ചിലരപ്പോള്‍
അലറീടുന്നവര്‍ തൊണ്ട കീറി
വെട്ടീടുന്നു ഉറ്റ മിത്രത്തിന്‍ ശിരസ്സു തന്നെ!

കരുത്ത ചുണ്‍ടുകള്‍,ചുവന്ന കണ്ണുകള്‍
കാതിലുണ്ട് ചില 'വിറക്കുന്ന യന്ത്രങ്ങള്‍'
കാതലില്ലാ മരത്തടി പോല്‍ വെറും
കോലങ്ങളാകുന്നു കുട്ടികളിന്ന്

കാര്‍ന്നു തിന്നീടുന്നവരെ വേഗത്തില്‍
ലഹരി തന്‍ ചിതലുകള്‍
മങ്ങലേല്‍ക്കാതിരിക്കട്ടെ നാളെ തന്‍
സ്വപ്നങ്ങള്‍ക്കൊരണുവോളം

മനസ്സിലുയരട്ടെ നിശ്ചയദാര്‍ഡ്യത്തിന്‍
കരിങ്കാല്‍ക്കോട്ടകള്‍ ഉറപ്പോടെ.
വിപ്ലവമല്ല വിവേകം പ്രവര്‍ത്തിക്കട്ടെയാ-
ക്കോട്ടകളില്‍.

സ്നേഹത്തിന്‍ നിറകുടങ്ങളാകുക
നാമോരോരുത്തരും
നിറകുടം തുളുംബില്ല തീര്‍ച്ച!

പുഞ്ചിരി വിടരട്ടെ ഹ്രുദയത്തിന്‍ ഭിത്തികളില്‍
അവ സ്ഫുരിക്കട്ടെ മുഖങ്ങളില്‍ വേണ്‍ടുവോളം

മാറ്റുവിന്‍ നാമിലൂടെ നമ്മളെ.
നമ്മിലൂടെ ലോകത്തേയും!


ജുനൈസ് സുലൈമാന്‍

2 comments:

  1. കലാലയ കാഴ്‌ച്ചകള്‍..വായിച്ചു...കൊള്ളാം...ഇന്നത്തെ കലാലയ ജീവിതത്തിന്റെ വ്യക്തമായ മുഖം ഇവിടെ കാണാം. മൂല്യങ്ങളെ നഷ്ടപ്പെടുന്ന , നഷ്ടപ്പെടുത്തുന്ന ഒരു തലമുറയുടെ കളരിയായി മാറിയിരിക്കുന്നു ഇന്നിന്റെ ക്യാംപസ്. സാര്‍ഗാത്മകതക്ക്‌ യാതൊരു വിലയും കല്‍പിക്കാത്ത , യാന്ത്രികമായ എന്തിനെയോ പിന്തുടരുന്ന ഒരുകൂട്ടമാളുകള്‍...... കവിതക്ക്‌ ശക്തിയുണ്ടാകട്ടെ, വായിക്കുന്നവര്‍ക്ക് അത്‌ പകരാന്‍ കഴിയട്ടെ...... ലോകനാഥന്‍ അനുഗ്രഹിക്കട്ടെ...............ഭാവുകങ്ങങള്‍

    ReplyDelete